ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തി കാൽനടയാത്രക്കാർക്കായി വീണ്ടും തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. എന്നാൽ, ഗാസയിൽ അവശേഷിക്കുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള സൈനിക നടപടി പൂർത്തിയായാൽ മാത്രമേ അതിർത്തി തുറക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഞായറാഴ്ച രാത്രി വ്യക്തമാക്കി.