ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ൽ​എ​ൻ​ജി പ്ലാ​ന്‍റ് ഓ​രോ ആ​ഴ്‌​ച അ​ട​ച്ചി​ടു​മ്പോ​ഴും, സി​ഡ്‌​നി ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ​ക്ക് ഒ​രു വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഊ​ർ​ജ​ത്തി​ന് തു​ല്യ​മാ​യ അ​ള​വാ​ണ് ലോ​ക​ത്തി​ന് ന​ഷ്ട​മാ​കു​ന്ന​ത്. ഈ ​ത​ട​സം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ലോ​കം.

പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം ക​ടു​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യ പ്ര​കൃ​തി​വാ​ത​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഖ​ത്ത​റി​ലെ പ്ര​ധാ​ന എ​ൽ​എ​ൻ​ജി പ്ലാ​ന്‍റു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും ലോ​ക​ത്തെ ‘ഡൂം​സ്‌​ഡേ’ അ​ഥ​വാ അ​ന്ത്യ​ദി​ന​ത്തി​ന് സ​മാ​ന​മാ​യ ഗ്യാ​സ് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ൽ​എ​ൻ​ജി ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഖ​ത്ത​റി​ലെ ‘റാ​സ് ല​ഫാ​ൻ’ പ്ലാ​ന്‍റി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള വാ​ത​ക വി​പ​ണി​യെ ത​കി​ടം മ​റി​ക്കും. യൂ​റോ​പ്പി​ലേ​ക്കും ഏ​ഷ്യ​യി​ലേ​ക്കും ഒ​ഴു​കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സാ​ണി​ത്. ഇ​വി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇറാൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.