ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ക​ര​യു​ദ്ധ​ത്തി​ന് മു​തി​ർ​ന്നാ​ൽ പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലെ സ്രാ​വു​ക​ൾ​ക്ക് യു​എ​സ് സൈ​നി​ക​ർ ഭ​ക്ഷ​ണ​മാ​യി​ത്തീ​രു​മെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് ഇ​ബ്രാ​ഹിം സോ​ൽ​ഫ​ഘാ​രി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സോ​ൽ​ഫ​ഘാ​രി പ്ര​തി​ക​രി​ച്ച​ത്. 3500 സൈ​നി​ക​രു​മാ​യി യു​എ​സി​ന്‍റെ പ​ട​ക്ക​പ്പ​ൽ യു​എ​സ്എ​സ് ട്രി​പ്പോ​ളി മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ​ത്തി എ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ബ്രാ​ഹിം സോ​ൽ​ഫ​ഘാ​രി​യു​ടെ പ്ര​തി​ക​ര​ണം.

പ​തി​നാ​യി​രം സൈ​നി​ക​രെ​ക്കൂ​ടി മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കാ​ൻ യു​എ​സ് ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ന​യ​ത​ന്ത്ര​ത്തെ​പ്പ​റ്റി പ​ര​സ്യ​മാ​യി സം​സാ​രി​ക്കു​ന്ന യു​എ​സ് ര​ഹ​സ്യ​മാ​യി ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഘ​ർ ഖ​ലി​ബാ​ഫ് ആ​രോ​പി​ച്ചു.

അ​തി​നി​ടെ മാ​ർ​ച്ച് 27ന് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട ഖോ​ൺ​ദാ​ബ് ഖ​ന​ജ​ല പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു.