യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ‘കരാറിന്’ തയ്യാറാണെന്ന് പ്രസ്താവിച്ചതിന് പിന്നാലെ കടുത്ത നിലപാടുമായി ഇറാൻ രംഗത്ത്. തങ്ങൾക്ക് ലഭിച്ച നഷ്ടങ്ങൾക്കുള്ള പരിഹാരം, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യൽ, ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന അന്താരാഷ്ട്ര നിയമപരമായ ഗ്യാരണ്ടി എന്നിവ ലഭിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായ് മുന്നറിയിപ്പ് നൽകി.
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവായ റെസായ് തിങ്കളാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.



