വീണ്ടും കടുത്ത സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിൽ വലഞ്ഞ് ഇറാൻ. രാജ്യത്തിന്റെ കറൻസിയായ റിയാലിന്റെ മൂല്യം യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ഇത് തലസ്ഥാനമായ ടെഹ്‌റാനിലും നിരവധി പ്രധാന നഗരങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറാനിൽ ഉണ്ടായ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായാണ് ഇതിനെ കണക്കാക്കുന്നത്.
ഇറാന്റെ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിൻ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ തുടർന്ന് രാജിവച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഡോളറിന് ഏകദേശം 1.42 ദശലക്ഷമായി റിയാലിന്റെ മൂല്യം ഇടിഞ്ഞത് വിപണികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.



