ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിക്കുന്നു. രാജ്യത്തിനുള്ളിലെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഇറാനികൾ തെരുവിലിറങ്ങി. ഓസ്ട്രേലിയ മുതൽ യൂറോപ്പ് വരെ റാലികളും പ്രകടനങ്ങളും നടന്നു.
നിരവിധി പേർ ഇറാനിയൻ പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഖമേനി ഭരണകൂടത്തിനെതിരെ സംസാരിക്കുകയും രാഷ്ട്രീയ മാറ്റത്തിനുള്ള തങ്ങളുടെ ആവശ്യങ്ങൾ ആവർത്തിക്കുകയും ചെയ്തു. അതേസമയം, റെസ പഹ്ലവിയുടെ അനുയായികൾ യുഎസ്, ഇസ്രായേൽ പതാകകൾ വീശി.
ലണ്ടൻ, ജർമ്മനി, മാൽമോ, സ്വീഡൻ, നെതർലൻഡ്സ് നഗരങ്ങൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ചില പരിപാടികൾക്ക് അന്താരാഷ്ട്ര സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ലഭിച്ചു. ഇറാനിലെ സാഹചര്യത്തോടുള്ള ആഗോള പ്രതികരണമായിട്ടാണ് ഈ പ്രകടനങ്ങളെ കാണുന്നത് .



