മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ കരസേന വിന്യാസം ശക്തമാക്കാൻ ഇറാൻ. അമേരിക്കയ്ക്കെതിരെ പോരാടാൻ പത്തുലക്ഷത്തിലധിം സൈനികരെ സജ്ജമാക്കുന്നതായി ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ ടാൻസിം ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിൽ നിന്നുള്ള ഒരു സ്രോതസ്സിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഇറാന്റെ തെക്കൻ മേഖലയിൽ അമേരിക്ക കര ആക്രമണം നടത്താനുള്ള സാധ്യത നിലനിൽക്കെയാണ് ഈ സംഭവം ഉണ്ടായത്. യുഎസ് ആക്രമണ സാധ്യത രാജ്യത്തെ കര പോരാളികളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ടെന്നും, ഇറാന്റെ മണ്ണിൽ അമേരിക്കയ്ക്ക് “ചരിത്രപരമായ നരകം” സമ്മാനിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.



