ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ഓ​​​ണ്‍ലൈ​​​ൻ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മെ​​​റ്റ.

“ടീ​​​ൻ അ​​​ക്കൗ​​​ണ്ട്സ്’ എ​​​ന്ന​​​പേ​​​രി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഈ ​​​പ​​​രി​​​ഷ്കാ​​​രം വ​​​ഴി 18 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ​​​ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ത​​​നി​​​യെ ല​​​ഭ്യ​​​മാ​​​കും.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്രി​​​യേ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്ക് മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.
സി​​​നി​​​മ​​​ക​​​ൾ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ, മോ​​​ശം ഭാ​​​ഷാ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ, അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്കം തു​​​ട​​​ങ്ങി​​​യ​​​വ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ സ്വ​​​യം വ​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ​​​ഹാ​​​യി​​​ക്കും. പ്രാ​​​യ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ൾ സ്വ​​​യം ക​​​ണ്ടെ​​​ത്തി നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​കും.

കൂ​​​ടാ​​​തെ, അ​​​നു​​​ചി​​​ത​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ പി​​​ന്തു​​​ട​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്നും കൗ​​​മാ​​​ര​​​ക്കാ​​​രെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ത​​​ട​​​യും. പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു താ​​​ഴെ​​​യു​​​ള്ള ക​​​മ​​​ന്‍റു​​​ക​​​ൾ കാ​​​ണു​​​ന്ന​​​തി​​​നും പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നും പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന “ലി​​​മി​​​റ്റ​​​ഡ് ക​​​ണ്ട​​​ന്‍റ്’ മോ​​​ഡും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഓ​​​ണ്‍ലൈ​​​ൻ ലോ​​​ക​​​ത്ത് കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ മേ​​​ൽ​​​നോ​​​ട്ടം ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു മെ​​​റ്റ ഈ ​​​സു​​​ര​​​ക്ഷാ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മെ​​​റ്റ​​​യു​​​ടെ നീ​​​ക്കം.