ടെ​ൽ അ​വീ​വ്: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് ഇ​നി ഇ​സ്രാ​യേ​ലി​ലും ല​ഭ്യ​മാ​കും. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സു​കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ സാ​ധ്യ​മാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യു​ടെ ഫി​ൻ​ടെ​ക് മേ​ഖ​ല​യെ ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ​ക്ക് പു​റ​മേ സി​വി​ൽ ആ​ണ​വോ​ർ​ജ്ജം, ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണം, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, പ്ര​തി​രോ​ധം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.