ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സ്വിറ്റ്സർലാൻഡിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ ഉടൻ സ്വന്തമായി ഒരു ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡ് പുറത്തിറക്കുമെന്ന് മന്ത്രി വെളിപ്പെടുത്തിയത്.
ഇതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ ഇന്ത്യയുടെ സ്വന്തം ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡ് വിപണിയിലെത്തും. രാജ്യത്ത് ശക്തമായ ഒരു ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം വികസിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ബ്രാൻഡുകൾ ആഗോള മൊബൈൽ വ്യവസായത്തിലേക്ക് പ്രവേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



