രാഷ്ട്രീയ പരിമിതികൾ കാരണം ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേനക്ക് (IAF) ജെറ്റുകൾ നഷ്ടപ്പെട്ടുവെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന ഒരു സെമിനാറിൽ നടത്തിയ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി ചിത്രീകരിച്ചതാണെന്ന് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി പറഞ്ഞു.
മെയ് മാസത്തിൽ പാകിസ്ഥാനുമായുള്ള നാല് ദിവസത്തെ സംഘർഷത്തിൽ ഉണ്ടായ സൈനിക നഷ്ടങ്ങളുടെ കാര്യത്തിൽ മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് നാവിക ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം കോൺഗ്രസ് ഏറ്റെടുത്തതിനെ തുടർന്നാണ് വിശദീകരണം.



