ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയുടെ ഭാഗമായുള്ള ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ’ ഉദ്ഘാടനം ചെയ്യും.
സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരും കമ്പനികളും ഈ മഹാസംഗമത്തിൽ അണിനിരക്കും.
ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന എക്സ്പോയിൽ 300-ലധികം പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. ‘പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ്’ എന്നീ മൂന്ന് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.



