പശ്ചിമേഷ്യയിൽ രണ്ടാഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ചാവേർ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.
മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന ഇറാൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്നതുമായ ‘സേഫ്സീ വിഷ്ണു’ (Safesea Vishnu) എന്ന കപ്പലിന് നേരെയാണ് ഇറാന്റെ ചാവേർ ബോട്ട് ഇടിച്ച് കയറിയത്. ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം ഇറാഖിന്റെ സമുദ്ര അതിർത്തിക്കുള്ളിലായിരുന്നു സംഭവം.



