ഐസിസി ടി20 ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച (മാർച്ച് 8) ആണ് ഈ വമ്പൻ പോരാട്ടം നടക്കുന്നത്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ എന്നും വേട്ടയാടുന്ന ന്യൂസിലൻഡിനെതിരെയുള്ള ഈ മത്സരം ടീം ഇന്ത്യക്ക് അഭിമാന പോരാട്ടമാണ്.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലൻഡിനെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. മൂന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. ഈ ചരിത്രം തിരുത്തി കുറിച്ച് കിരീടം ഉയർത്താനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.



