ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർണ്ണായകമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾക്കും വ്യാപാര സഹകരണത്തിനും ഊന്നൽ നൽകുന്ന കരാറുകൾ യാഥാർത്ഥ്യമായത്.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയും (UPI) ഇസ്രായേലിന്റെ പേയ്‌മെന്റ് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കരാർ.

ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന യുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ഇസ്രായേലും തമ്മിലാണ് ഈ ധാരണാപത്രം ഒപ്പിട്ടത്. ഇരുരാജ്യങ്ങളിലെയും പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ അതിർത്തി കടന്നുള്ള പണമിടപാടുകൾ കൂടുതൽ സുഗമവും വേഗതയുള്ളതുമാക്കാൻ സാധിക്കും.