ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ നീങ്ങുന്നതിന്റെ സൂചനയായി ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യ. എല്ലാ വിസ സേവനങ്ങളും പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് സിൽഹെറ്റിലെ ഇന്ത്യയുടെ മുതിർന്ന കോൺസുലാർ ഉദ്യോഗസ്ഥൻ അനിരുദ്ധ ദാസ് പറഞ്ഞതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘മെഡിക്കൽ, ഡബിൾ എൻട്രി വിസകൾ ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്, യാത്രാ വിസകൾ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്,’ ദാസ് പറഞ്ഞതായി ബിഡിന്യൂസ് 24 റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച സിൽഹെറ്റ് ജില്ലാ പ്രസ് ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പരസ്പര ബഹുമാനത്തിലും ആദരവിലും അധിഷ്ഠിതമാണെന്ന് ദാസ് പറഞ്ഞതായി ദേശ് രൂപന്തോർ റിപ്പോർട്ട് ചെയ്തു.



