2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മൂന്നാം മത്സരത്തിൽ തുടക്കത്തിൽ പതറിയെങ്കിലും ഇന്ത്യ യുഎസ്എയെ 29 റൺസിന് പരാജയപ്പെടുത്തി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം യുഎസ്എയ്ക്ക് മറികടക്കാനായില്ല. യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ.

ഇന്ത്യയുടെ വിജയത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുഹമ്മദ് സിറാജും നിർണായക പങ്ക് വഹിച്ചു. മുൻനിര ബാറ്റർമാർ നിരാശരായി മടങ്ങിയപ്പോൾ ക്യാപ്റ്റൻ സൂര്യ പുറത്താകാതെ 84 റൺസ് നേടി ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു.