കൊച്ചി: ഇടുക്കി സ്വദേശിനി എറണാകുളം ആലുവയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍. 26കാരിയായ ജോമോളെയാണ് ആലുവയിലെ എംഎല്‍എ ഓഫീസിന് അടുത്തുള്ള ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ യുവതി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. വൈകിട്ട് എപ്പോഴാണ് യുവതി എത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.