2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ നീക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന് ഐസിസി കുറ്റപ്പെടുത്തി.
പാകിസ്ഥാൻ സർക്കാരിൻ്റെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ടൂർണമെന്റിലെ സെലക്ടീവ് പങ്കാളിത്തം അംഗീകരിക്കാൻ കഴിയില്ലെന്നും ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡി വ്യക്തമാക്കി.
ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് അനുമതി നൽകിയ പാകിസ്ഥാൻ സർക്കാർ, ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് മാത്രം വിട്ടുനിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.



