ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം താൻ ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യാ അമേരിക്ക വ്യാപാര ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.
മോദിയെ “മികച്ച സുഹൃത്ത്” എന്ന് പ്രശംസിച്ച ട്രംപ്, ഊർജ്ജ ഇറക്കുമതിയിൽ വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സൂചന നൽകി. റഷ്യൻ ഊർജ്ജം വാങ്ങുന്ന രാജ്യങ്ങൾക്കെതിരായ തന്റെ ഭരണകൂടത്തിന്റെ കർശന നടപടികൾക്ക് അനുസൃതമായി, ഇന്ത്യയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വലിയതോതിൽ നിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



