ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിരവധി തർക്കങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗാസ സംഘർഷത്തിലെ അടുത്തിടെയുണ്ടായ വെടിനിർത്തലിനെ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത് . “ഇത് ഞാൻ പരിഹരിച്ച എന്റെ എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ദ്ധനാണ്” എന്ന് അദ്ദേഹം പറഞ്ഞു.