കാസർകോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു ഗുരുതരമായി വെട്ടേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നത്തെതുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.