ല​ക്നോ: ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ അ​ടി​ച്ചു കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ​പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സെ​വ്‌​റ ചാ​ർ​ത്താ​യി ഗ്രാ​മ​വാ​സി കു​സു​മം(42) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ന​ക്‌​ചെ​യ്ദി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ക്‌​ചെ​യ്ദ് പ​ക​ൽ മു​ഴു​വ​ൻ കു​സു​മ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും അ​വ​ർ ഫോ​ൺ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി മ​ക്ക​ളാ​യ എ​ട്ടു വ​യ​സു​കാ​രി​യാ​യ ദീ​ക്ഷ​യു​ടെ​യും ഒ​ൻ​പ​ത് വ​യ​സു​കാ​ര​നാ​യ ഉ​ദ​യ​ഭാ​നി​ന്‍റെ​യും മു​ന്നി​ൽ വ​ച്ച് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

കു​ട്ടി​ക​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​രെ പി​ടി​ച്ചു​മാ​റ്റി മ​ർ​ദ​നം തു​ട​ർ​ന്നു. രാ​ത്രി മു​ഴു​വ​ൻ ഇ​യാ​ൾ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് വി​വ​രം. പി​താ​വ് മ​ർ​ദ്ദ​നം നി​ർ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ട മ​ക​ൾ, പ​രി​ക്കേ​റ്റ അ​മ്മ​യെ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ന​ക്‌​ചെ​യ്ദ് വ​ടി​കൊ​ണ്ട് വീ​ണ്ടും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​സു​മം കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ർ​ദി​ച്ച കാ​ര്യം സ​മ്മ​തി​ച്ച പ്ര​തി, മ​ര​ണം സം​ഭ​വി​ക്കു​മെ​ന്ന് താ​ൻ ക​രു​തി​യി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൻ തി​ല​ക് രാ​ജ് (22) പ​ഞ്ചാ​ബി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.