ക​​​ട്‌​​​നി: മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ബി​​ഹാ​​​റി​​​ൽനി​​​ന്ന് മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച 163 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ബി​​​ഹാ​​​റി​​​ലെ അ​​​രാ​​​രി​​​യ ജി​​​ല്ല​​​യി​​​ൽ നി​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ലെ ലാ​​​ത്തൂ​​​രി​​​ലേ​​​ക്കാ​​​ണ് കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​യ​​​ത്. പാ​​റ്റ്ന-​​​പൂ​​​ന എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

ട്രെ​​​യി​​​ൻ ക​​​ട്‌​​​നി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന് തോ​​​ന്നി​​​യ സം​​​ശ​​​യ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ്, മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ ക​​​ട്‌​​​നി റെ​​​യി​​​ൽ​​​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ക്കി. കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന​​​വ​​​രെ ചോ​​​ദ്യംചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സു​​​ര​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ളെ ആ​​​ർ​​​പി​​​എ​​​ഫ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റ്റി. വ​​​നി​​​താ-​​​ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കൗ​​​ൺ​​​സി​​​ലിം​​​ഗ് പു​​​രോ​​​ഗ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.