വേ​​​ന​​​ൽ​​​ച്ചൂ​​​ടി​​​ൽ ചു​​​ട്ടു​​​പൊ​​​ള്ളു​​​ന്ന ജി​​​ല്ല​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ചൂ​​​ടി​​​ന് ഒ​​​ട്ടും​​​കു​​​റ​​​വി​​​ല്ല. ഡീ​​​ൽ ആ​​​രോ​​​പ​​​ണ പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​കൂ​​​ടി കൊ​​​ഴു​​​ത്ത​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ശ്ര​​​ദ്ധ​​​യ​​​ത്ര​​​യും പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു തി​​​രി​​​യു​​​ന്നു. മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും ഒ​​​ന്നി​​​നൊ​​​ന്നു മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​ണ്. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വോ​​​ട്ടു​​​റ​​​പ്പി​​​ക്കാ​​​ൻ പ​​​ര​​​ക്കം​​​പാ​​​യു​​​ന്നു.

സി​​​നി​​​മാ​​​ക്കാ​​​ര​​​നും വ്യ​​​വ​​​സാ​​​യി​​​യും രാ​​​ഷ്‌​​ട്രീ​​​യ​​​നേ​​​താ​​​വി​​​നോ​​​ടു കൊ​​​ന്പു​​​കോ​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​ദ്യം പ​​​റ​​​ഞ്ഞു​​​കേ​​​ട്ട​​​ത്. പ​​​ക്ഷേ, ഇ​​​പ്പോ​​​ഴ​​​തെ​​​ല്ലാം മാ​​​റി എ​​​ല്ലാ​​​വ​​​രും മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ന്നു വോ​​​ട്ട​​​ർ​​​മാ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ത്രി​​​കോ​​​ണ​​​മ​​​ത്സ​​​ര​​​മെ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ഴും 2011 മു​​​ത​​​ൽ യു​​​ഡി​​​എ​​​ഫി​​​നാ​​​യി​​​രു​​​ന്നു മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ. 2016 മു​​​ത​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബി​​​ജെ​​​പി​​​യാ​​​ണു ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. അ​​​തി​​​നാ​​​ൽ ബി​​​ജെ​​​പി​​​ക്കു ജ​​​യി​​​ച്ചു​​​ക​​​യ​​​റ​​​ണം, യു​​​ഡി​​​എ​​​ഫി​​​നു പെ​​​രു​​​മ നി​​​ല​​​നി​​​ർ​​​ത്ത​​​ണം. എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​ക​​​ട്ടെ സ്ഥി​​​രം മൂ​​​ന്നാം​​​സ്ഥാ​​​ന​​​ക്കാ​​​രെ​​​ന്ന പ​​​ഴി​​​ മാ​​​റ്റ​​​ണം – ഇ​​​തെ​​​ല്ലാ​​​മാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തീ​​​പാ​​​റും​​​ പോ​​​രാ​​​ട്ട​​​ത്തി​​​നു വ​​​ഴി​​​മ​​​രു​​​ന്നി​​​ടു​​​ന്ന​​​ത്.

മ​​​ണ്ഡ​​​ലം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി​​​യെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ക​​​ള​​​ത്തി​​​ലി​​​റ​​​ക്കി​​​യ​​​ത്. സി​​​നി​​​മാ​​​ക്കാ​​​ര​​​നെ​​​ന്ന എ​​​തി​​​ർ​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ക്ഷേ​​​പ​​​ത്തി​​​നു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യാ​​​ണ് പി​​​ഷാ​​​ര​​​ടി​​​യു​​​ടെ മു​​​ന്നേ​​​റ്റം. വ​​​ള​​​രെ പ​​​ക്വ​​​ത​​​യോ​​​ടെ, രാ​​​ഷ്‌​​ട്രീ​​​യ വാ​​​ക്ചാ​​​തു​​​രി​​​യോ​​​ടെ പ​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന പി​​​ഷാ​​​ര​​​ടി​​​യെ​​​യാ​​​ണ് രാ​​​ഷ്ട്രീ​​​യ​​​കേ​​​ര​​​ളം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദ​​​ർ​​​ശി​​​ച്ച​​​ത്. ഡീ​​​ൽ, കോ​​​മാ​​​ളി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യു​​​ള​​​ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​തി​​​ന​​​കം കൈ​​​യ​​​ടി നേ​​​ടി.

കൈ​​​യ​​​ടി​​​നേ​​​ടു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ന്നും മു​​​ൻ​​​പ​​​ന്തി​​​യി​​​ലു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ സ്വ​​​ന്തം കു​​​ന്ത​​​മു​​​ന​​​യാ​​​യ ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ നേര ത്തേത​​​ന്നെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ വ​​​ള​​​രെ​​​യേ​​​റെ മു​​​ന്നേ​​​റി​​​യ ബി​​​ജെ​​​പി ക്യാ​​​ന്പ് ഇ​​​ത്ത​​​വ​​​ണ മ​​​ണ്ഡ​​​ലം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​മെ​​​ന്ന ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ്.

അ​​​പ്ര​​​തീ​​​ക്ഷി​​​ത ട്വി​​​സ്റ്റു​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ വ്യ​​​വ​​​സാ​​​യി എ​​​ൻ.​​​എം.​​​ആ​​​ർ. റ​​​സാ​​​ഖും പ്ര​​​തീ​​​ക്ഷ​​​യു​​​ടെ ചി​​​റ​​​കി​​​ലാ​​​ണ്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ്വീ​​​കാ​​​ര്യ​​​ത വോ​​​ട്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് റ​​​സാ​​​ഖ്. ത​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും വോ​​​ട്ടു ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ൾ ഇ​​​ഴ​​​കീ​​​റി​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ത്ത​​​വ​​​ണ റ​​​സാ​​​ഖ് എ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നി​​​ലേ​​​ക്കു വ​​​ന്നെ​​​ത്തി​​​യ​​​ത്.

ബി​​​ജെ​​​പി​​​ക്കു മു​​​ൻ​​​തൂ​​​ക്ക​​​മു​​​ള്ള പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യും യു​​​ഡി​​​എ​​​ഫി​​​നു മു​​​ൻ​​​തൂ​​​ക്ക​​​മു​​​ള്ള പി​​​രാ​​​യി​​​രി പ​​​ഞ്ചാ​​​യ​​​ത്തും എ​​​ൽ​​​ഡി​​​എ​​​ഫി​​​നു മു​​​ൻ​​​തൂ​​​ക്ക​​​മു​​​ള്ള ക​​​ണ്ണാ​​​ടി, മാ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​ത്. എ​​​ങ്കി​​​ലും പി​​​രാ​​​യി​​​രി​​​യി​​​ലെ​​​യും പാ​​​ല​​​ക്കാ​​​ട്ടെ​​​യും വോ​​​ട്ടു​​​ക​​​ളാ​​ണു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ക.

2011ൽ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് പ​​​ക്ഷ​​​ത്തേ​​​ക്കു ചാ​​​ഞ്ഞ​​​ത്. മൂ​​​ന്നു​​​ ത​​​വ​​​ണ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ ജ​​​യി​​​ച്ചു. പി​​​ന്നീ​​​ട് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ വ​​​ട​​​ക​​​ര ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു​​​വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് 2024 ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​ന്ന​​​തും രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​​തും.

മ​​​ണ്ഡ​​​ല​​​ത്തി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യാ​​​ണെ​​​ങ്കി​​​ലും മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും മ​​​റ്റു ജ​​​ന​​​കീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്താ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.