കൊച്ചി: കേരള സ്റ്റോറി-2വുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഹൈക്കോടതി ബുധനാഴ്ച സിനിമ കാണും.
വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയിലാണ് കോടതി ഇടപെടൽ. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹർജി പരിഗണിച്ച് കോടതി പറഞ്ഞു.
“കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം കേരള സ്റ്റോറി എന്നാണ് പേര്. ട്രൂ സ്റ്റോറി എന്നും പറയുന്നു. നാളെ സിനിമ കാണും. ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ട?. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല. ചിത്രം കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും’ കോടതി നിരീക്ഷിച്ചു.
അതേസമയം, ചിത്രത്തിന്റെ ടീസർ പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.



