കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്റർ തകർന്ന് വീണു. പൈലറ്റും ആറ് യാത്രക്കാരും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഗൗരികുണ്ഡിലെ വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്.
രാജ്വീർ (പൈലറ്റ്), യാത്രക്കാരായ വിക്രം റാവത്ത്, വിനോദ്, തൃഷ്തി സിംഗ്, രാജ്കുമാറ, ശ്രദ്ധ, 10 വയസ്സുകാരി രാശി എന്നിവരാണ് മരിച്ചത്.
“രുദ്രപ്രയാഗ് ജില്ലയിൽ ഹെലികോപ്റ്റർ അപകടത്തിൽ അങ്ങേയറ്റം ദുഃഖകരമായ വാർത്തയാണ് ലഭിച്ചത്. എസ്ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്” എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.