യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തിങ്കളാഴ്ചയും ശക്തമായ മഴ ലഭിച്ചു. അൽഐൻ, ദുബൈ, ഷാർജ എന്നി വിടങ്ങളിലെ ചില സ്ഥലങ്ങളിൽ അതിരാവിലെ മഴ ലഭിച്ചു. അതേസമയം കിഴക്കൻ മേഖലകളിൽ വൈകു ന്നേരം മൂന്നോടെയാണ് മഴ ആരംഭിച്ചത്. ചിലയിടങ്ങളിൽ കനത്ത മഴയോടൊപ്പം ഇടിമിന്നലും ആലിപ്പഴവർ ഷവും അനുഭവപ്പെട്ടു

ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷവും ഇടിമിന്നലും അനുഭവപ്പെട്ടത്.പല ഭാഗങ്ങളിലും മഴയെതുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്നുണ്ട്. വെള്ളം നിറഞ്ഞ പ്ര ദേശങ്ങളിലെ ജനങ്ങൾക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതോടൊപ്പം ഡ്രൈവർ മാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹത്തയിൽ കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ ദുബൈ പൊലീസ് മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. വാദികളിൽനിന്നും വെള്ളം നിറഞ്ഞ ഭാഗങ്ങളിൽ നിന്നും മാറിനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തേ മഴ സാധ്യതയെതുടർന്ന് ദേശീയ കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചവരെ രാജ്യത്ത് ‘മഴ ലഭിക്കു മെന്നാണ് നേരത്തേ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നത്.