കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ ആരാധകരുടെ രോഷം അണപൊട്ടുന്നു. ഇന്ത്യയോട് 61 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഒരു പാകിസ്താൻ ആരാധകൻ തന്റെ വീട്ടിലെ ടെലിവിഷൻ സെറ്റ് അടിച്ചുതകർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ടി20 ചരിത്രത്തിൽ ഇന്ത്യയോട് പാകിസ്താൻ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ട പാക് ടീമിന്റെ പ്രകടനത്തിൽ മനംനൊന്താണ് ആരാധകർ ഇത്തരത്തിൽ പ്രതികരിക്കുന്നത്.

“ഇന്ത്യ വീണ്ടും പാകിസ്താനെ തോൽപ്പിച്ചു, ആ നിരാശയിൽ ഞാൻ എന്റെ ടിവി തകർത്തു” എന്ന കുറിപ്പോടെയാണ് ആരാധകൻ വീഡിയോ പങ്കുവെച്ചത്. താൻ പൂർണ്ണമായും തകർന്നുപോയെന്നും ലജ്ജ തോന്നുന്നുവെന്നുമാണ് ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്.