കൊ​ച്ചി: ന​ടി​യു​ടെ ലൈം​ഗീ​ക പ​രാ​തി​ക്ക് പി​ന്നാ​ലെ പോലീസ് കസ്റ്റഡിയിലെടുത്ത സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​താ​യും ഇ​സി​ജി​യി​ൽ വ്യ​തി​യാ​ന​മു​ള്ള​താ​യും ക​ണ്ടെ​ത്തി. ഇ​തി​നു​പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ സീ​നു​ലാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം. ബാ​ദു​ഷ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ക്കൂ.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബി​എ​ൻ​എ​സ് പ്ര​കാ​ര​മു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗം , ലൈം​ഗീ​ക അ​തി​ക്ര​മം, അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

അ​തി​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് മാ​ന​സി​കാ​ഘാ​തം അ​നു​ഭ​വി​ച്ച ന​ടി കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷ​മാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത്.