മൈഗ്രേൻ-11
കടുത്ത ഗന്ധം മുതൽ അമിത വ്യായാമം വരെ

മാനസിക പിരിമുറുക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം മൈഗ്രേൻ ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാനേജ്​മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക.

അ​മി​ത വ്യാ​യാ​മം

കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​​ന്നു.

ക​ടു​ത്ത ഗന്ധം

അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു. ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ചില മരുന്നുകൾ ചിലരിൽ…


പ​ല ഗു​ളി​ക​ക​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ, ഹൃ​ദ്രോ​ഗി​ക​ളു​പ​യോ​ഗി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ഇ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ഏ​തു മ​രു​ന്ന് ക​ഴി​ക്കു​ന്പോ​ഴാ​ണ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കി അ​വ ഒ​ഴി​വാ​ക്കു​ക.

വിവരങ്ങൾ:
ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.