കൊച്ചി: വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച ഗുണ്ടിന്റെ ശബ്ദം കേട്ട് വധു ബോധം കെട്ടുവീണു. മരട് തെക്കുംഭാഗം സരസ്വതീ വിലാസം എൽപി സ്കൂൾ ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു സംഭവം.
വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ശബ്ദം കേട്ട് ഞെട്ടി ബോധം കെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അടിയന്തര ശുശ്രൂഷകള്‍ നല്‍കിയതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.



