പാലത്തിനടിയിൽ തെരച്ചിൽ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകർന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിയുകയായിരുന്നു.
അതേസമയം വഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തിൽ മരണസംഖ്യ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റോഡ്‌സ് ആൻഡ് ബിൽഡിംഗ് വകുപ്പിലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത്.വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്.