അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ബൈ​ക്കി​ൽ നി​ന്നു​ള്ള വി​ഷ പു​ക ശ്വ​സി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. രാ​മ​ച​ന്ദ്ര​യ്യ (70), കൊ​ച്ചു​മ​ക്ക​ളാ​യ കാ​ർ​ത്തി​ക്ക് (15), ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ച​ന്ദ​ന (എ​ട്ട്), ച​രി​ത (എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​മ​ച​ന്ദ്ര​യ്യ​യു​ടെ മ​ക​ൻ മു​ര​ളി​യു​ടെ ബൈ​ക്കി​ൽ നി​ന്നു​ള​ള വി​ഷ പു​ക​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. ത​ക​രാ​റി​ലാ​യി​രു​ന്ന ബൈ​ക്കി​ന്‍റെ എ​ഞ്ചി​ൻ രാ​ത്രി മു​ഴു​വ​ൻ സ്റ്റാ​ർ​ട്ട് ചെ​യ്തു വ​യ്ക്കാ​ൻ മെ​ക്കാ​നി​ക്ക് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബൈ​ക്ക് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ക്കു​ക​യും സ്റ്റാ​ർ​ട്ടാ​ക്കി വ​യ്ക്കു​ക​യും ചെ​യ്തു.

മു​ര​ളി​യും ഭാ​ര്യ​യും വീ​ടി​ന്‍റെ ടെ​റ​സി​ലും രാ​മ​ച​ന്ദ്ര​യ്യ​യും കൊ​ച്ചു​മ​ക്ക​ളും വീ​ടി​നു​ള്ളി​ലും ഉ​റ​ങ്ങാ​ൻ പോ​വു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​രു​ന്ന​തി​നാ​ൽ ബൈ​ക്കി​ൽ നി​ന്നു​ള്ള പു​ക വീ​ട് മു​ഴു​വ​ൻ നി​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ന്ന കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ചാ​ണ് നാ​ല് പേ​രും ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.