ആലപ്പുഴ: പിണറായി വിജയനോട് കേരള ജനത ഗുഡ് ബൈ പറഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. നൂറിൽ അധികം സീറ്റ് യുഡിഎഫിന് ലഭിക്കും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും.
ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും സാന്നിധ്യം കരുത്തായി. പലയിടത്തും സിപിഎം – ബിജെപി അന്തർധാര ഉണ്ടായി. അതിനെ മറികടന്ന് യുഡിഎഫ് ജയിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
എതിർ സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെ ഏറ്റവും അന്തസുള്ള രീതിയിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മനസോടെ പ്രവർത്തിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രത്യേകത.
കണ്ണൂരിലെ ആക്രമണത്തെ ശക്തമായി പ്രതിഷേധിക്കുന്നു. സിപിഎം അക്രമ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതിൽ പോലും തള്ളിയിട്ടു. സിപിഎമ്മിന് പരാജയ ഭീതിയാണെന്നും അദേഹം പറഞ്ഞു.



