കേരളത്തില്‍ സ്വർണവില വീണ്ടും തിരിച്ച് കയറി.  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ  ഒരു ഗ്രാം സ്വർണ വില 14540 രൂപയായി.  പവന് 116320 രൂപയാണ് വില. വെള്ളിയുടെ വിലയും  മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 275 രൂപയാണ് ഇന്നത്തെ വെള്ളിവില. പത്ത് ഗ്രാമിന് 2750 രൂപയുമായി. 

അതേസമയം കഴിഞ്ഞ ദിവസം രണ്ട് തവണയായി സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. തിങ്കളാഴ്ച  തിങ്കളാഴ്ച രാവിലെ പവന് 360 രൂപ കുറഞ്ഞിരുന്നു. പിന്നാലെ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ വീണ്ടും കുറയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് ഇതെത്തിയത്. ഇവിടെ നിന്നാണ് സ്വർണവില തിരിച്ചുകയറുന്നത്.