ജിമെയിൽ ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റത്തിന് ഗൂഗിൾ ഒരുങ്ങുന്നു. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ മാറ്റാൻ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയിൽ ഐഡി തന്നെ മാറ്റാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.

ഇതിനായുള്ള ഔദ്യോഗിക സപ്പോർട്ട് പേജ് നിലവിൽ ഹിന്ദി ഭാഷയിൽ മാത്രം പ്രത്യക്ഷപ്പെട്ടതോടെ, ഈ മാറ്റം ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാധാരണയായി തേർഡ് പാർട്ടി ഇമെയിലുകൾ ലോഗിൻ ആയി ഉപയോഗിക്കുന്നവർക്ക് മാറ്റങ്ങൾ അനുവദിക്കാറുണ്ടെങ്കിലും @gmail.com എന്ന് അവസാനിക്കുന്ന വിലാസങ്ങൾ മാറ്റാൻ ഇതുവരെ സാധിക്കുമായിരുന്നില്ല.