ആശുപത്രി വളപ്പിനടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൗനം വെടിഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു പെൺകുട്ടിയെ രാത്രിയിൽ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വകാര്യ മെഡിക്കൽ കോളേജിന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ തന്റെ സർക്കാരിനെ വലിച്ചിഴയ്ക്കുന്നത് അന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“പ്രത്യേകിച്ച്, രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവൾ സ്വയം സംരക്ഷിക്കുകയും വേണം,” സംഭവത്തെ “ഞെട്ടിപ്പിക്കുന്നതാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. ആരെയും വെറുതെ വിടില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.