പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയുടെ കുടുംബം അഭയം തേടിയ സ്ഥലത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് നൽകിയ പരാതിയിൽ, പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബം ആരോപിച്ചത്.

അഴുക്ക് ചാലിന് സമീപം രക്തത്തിൽ കുളിച്ച്

പുലർച്ചെ കുട്ടിയെ കാണാതായതോടെ പരിഭ്രാന്തി പരന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം, സ്റ്റേഷന് സമീപമുള്ള ഒരു അഴുക്കുചാലിന് സമീപം രക്തം പുരണ്ട നിലയിൽ ബന്ധുക്കൾ അവളെ കണ്ടെത്തി. താരകേശ്വർ റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു.