ബ്രസീലിൽ, ലോകത്തിലെ ഏറ്റവും വലിയ മരിയൻ രൂപം ഉദ്‌ഘാടനം ചെയ്യപ്പെടാൻ ഒരുങ്ങുന്നു. 51 മീറ്റർ (167 അടി) ഉയരമുള്ള ഫാത്തിമ മാതാവിന്റെ രൂപം, 2025 നവംബർ 13 നു ഔദ്യോഗിക ഉദ്‌ഘാടനം ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മരിയൻ പ്രതിമയായിമാറും.

വിശ്വാസത്തിന്റെയും ഭക്തിയുടെയും ഒരു സ്മാരക പ്രകടനമായി നിലകൊള്ളുന്ന രൂപം ഹൃദയങ്ങളെയും കണ്ണുകളെയും സ്വർഗത്തിലേക്ക് ഉയർത്തും.

ബ്രസീൽ ഇതിനകം തന്നെ വിശ്വാസപരമായ സ്മാരകങ്ങൾക്ക് പേരുകേട്ട രാജ്യമാണ്. ഏറ്റവും പ്രസിദ്ധമായ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ ഇവിടെയാണുള്ളത്. വിശ്വാസം ദൃശ്യമാക്കാനും ഭൂപ്രകൃതിയിൽ വിശ്വാസം കൊത്തിവയ്ക്കാനുമുള്ള, ആഴത്തിൽ വേരൂന്നിയ ആഗ്രഹത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.