ഇസ്രായേൽ, ഈജിപ്ത് സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച രാത്രി വൈകി യാത്ര തിരിച്ചു. ഈജിപ്തിൽ, വെടിനിർത്തലും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്ന ഗാസ സമാധാന കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ട്രംപ് പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഗാസ സമാധാന ഉച്ചകോടിയിലും ട്രംപ് അധ്യക്ഷത വഹിക്കും.
രണ്ടുവർഷമായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഈ കരാറിനെ കാണുന്നത്. അതിനുമുമ്പ് അദ്ദേഹം ഇസ്രായേൽ സന്ദർശിക്കും.