ഗാസ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാർ എന്നിവയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ മന്ത്രിസഭാ യോഗം വ്യാഴാഴ്ച നിർത്തിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയതായി നെതന്യാഹുവിന്റെ ഓഫീസ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ട്രംപിനേയും പ്രധാനമന്ത്രി വിളിച്ച് ഗാസ സമാധാന കരാറിലെ അഭിനന്ദനം അറിയിച്ചിരുന്നു. 

ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിലെത്തിയതിൽ പ്രധാനമന്ത്രി മോദി നെതന്യാഹുവിനെ അഭിനന്ദിച്ചു. ഇസ്രായേലിനുള്ള തുടർച്ചയായ പിന്തുണയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയോട് നെതന്യാഹു നന്ദി പറഞ്ഞു. പ്രാദേശിക, ആഗോള വിഷയങ്ങളിൽ അടുത്ത സഹകരണത്തോടെ പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.