ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർസനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്നും മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
ഒരു മന്ത്രി ആവുമ്പോൾ എങ്കിലും ഒരു നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും ഭാരതീയ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
” ഞാൻ വളരെ നാളുകൾക്കു മുന്നേ ഗണേശനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു ആവർത്തിക്കുന്നില്ല. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ്. 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ? പരാതി ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ.
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.



