കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു.
ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യ ഭർത്താവും തമ്മിലുള്ള പ്രശ്ന അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഷംസീർ കോഴിക്കോട് പറഞ്ഞു.
ഗണേഷിന്റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല.
അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.



