തി​രു​വ​ന​ന്ത​പു​രം : ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേശ് ചെ​ന്നി​ത്ത​ല. ഗു​രു​ത​ര​മ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബി​ന്ദു മേ​നോ​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ത്ര​യും പെ​ട്ടെന്നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഗ​ണേ​ഷ് കു​മാ​ർ പ​റ​യും പോ​ലെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മോ കു​ടും​ബ​കാ​ര്യ​മോ മാ​ത്രം ഇ​തി​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി​യാ​ണ് ഗ​ണേ​ഷ് കു​മാ​ർ. വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെന്നു പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

“മ​ന്ത്രി ചെ​യ്ത​തു ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. മ​ന്ത്രി​യു​ടെ രാ​ജി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. മ​ന്ത്രി ഉ​ട​ൻ രാ​ജിവ​യ്ക്ക​ണം. അ​തു​വ​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം തു​ട​രും.’-​ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി ഇ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തു തി​ക​ച്ചും അ​ധാ​ർ​മി​ക​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചുക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം മ​റു​പ​ടി പ​റ​യാ​ൻ തയാറാകണമെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.