ആലപ്പുഴ: സിപിഎം നേതൃത്വവുമായി ഇടഞ്ഞ ജി. സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ ഇന്ന് സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്‍റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.