നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് സായുധരായ ഫുലാനി തീവ്രവാദികൾ നടത്തിയ ആസൂത്രിത ആക്രമണത്തിൽ മൂന്ന് ഗർഭിണികൾ ഉൾപ്പെടെ 13 ക്രൈസ്തവർ കൊല്ലപ്പെട്ടു. ബാസ കൗണ്ടിയിലെ എൻഗ്ബ്ര സോംഗോ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ ഈ കൂട്ടക്കൊല നടന്നത്. വെള്ളിയാഴ്ച പുലർച്ചെ ബാസ കൗണ്ടിയിലെ ക്വാൾ ഡിസ്ട്രിക്റ്റിലുള്ള എൻഗ്ബ്ര സോംഗോ കമ്മ്യൂണിറ്റിക്ക് നേരെയായിരുന്നു ആക്രമണം.
പുലർച്ചെ ഗ്രാമത്തിൽ അതിക്രമിച്ചു കയറിയ സായുധരായ ഫുലാനി തീവ്രവാദികൾ വീടുകൾ തോറും കയറി ഉറങ്ങിക്കിടന്നവരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഗർഭിണികളായ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തു. ഇതേ ഗ്രാമത്തിൽ മുൻപും സമാനമായ രീതിയിൽ ആക്രമണം നടന്നിട്ടുണ്ടെന്നും അന്ന് ഒരു പാസ്റ്റർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നതായും പ്രദേശവാസികൾ വെളിപ്പെടുത്തി.
മെയ് 5-ന് അർദ്ധരാത്രി റിയോം മേഖലയിലെ റിം (Rim) കമ്മ്യൂണിറ്റിക്ക് നേരെയും ആക്രമണമുണ്ടായി. അക്രമികൾ ഗ്രാമം വളയുകയും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഏപ്രിൽ 26-ന് നടന്ന മറ്റൊരു ആക്രമണത്തിൽ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ECWA) സഭയിലെ പാസ്റ്റർ ആയ അയൂബ ചോജി, ഭാര്യ, രണ്ട് മക്കൾ എന്നിവർ കൊല്ലപ്പെട്ടിരുന്നു.



