ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ജ​യ​ഗാ​ഥ ര​ചി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റാ​യ ടി​വി​കെ സ്ഥാ​നാ​ർ​ഥി കെ.​വി. വി​ജ​യ് ദാ​മു വി​ജ​യ​ത്തി​ലേ​ക്ക്. ദ​ള​പ​തി വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ, ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ വ​മ്പ​ൻ സ്രാ​വു​ക​ളെ ത​റ​പ​റ്റി​ച്ചാ​ണ് ച​രി​ത്രം കു​റി​ച്ച​ത്.

രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത ഇ​ദ്ദേ​ഹം, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഒ​രു സാ​ധാ​ര​ണ കു​ടും​ബാം​ഗ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്‌​മൂ​ലം അ​നു​സ​രി​ച്ച് 28.9 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി മാ​ത്ര​മു​ള്ള ഈ ​സ്ഥാ​നാ​ർ​ത്ഥി, കോ​ടീ​ശ്വ​ര​ന്മാ​രാ​യ രാ​ഷ്ട്രീ​യ ചാ​ണ​ക്യ​ന്മാ​രെ​യാ​ണ് മു​ട്ടു​കു​ത്തി​ച്ച​ത്.

മു​ൻ മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ​യു​ടെ ക​രു​ത്ത​നാ​യ നേ​താ​വു​മാ​യ ഡി. ​ജ​യ​കു​മാ​റി​നെ​യാ​ണ് ഇ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ൻ മ​ന്ത്രി റ​ഹ്മാ​ൻ ഖാ​ന്‍റെ മ​ക​നും ഡി​എം​കെ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ സു​ബൈ​ർ ഖാ​നും ഈ ​സാ​ധാ​ര​ണ​ക്കാ​ര​ന് മു​ന്നി​ൽ പ​രാ​ജ​യം രു​ചി​ച്ചു. പ​ണ​ക്കൊ​ഴു​പ്പി​നും കു​ടും​ബ രാ​ഷ്ട്രീ​യ​ത്തി​നും ത​മി​ഴ് ജ​ന​ത ന​ൽ​കി​യ മ​റു​പ​ടി​യാ​യാ​ണ് ഈ ​വി​ജ​യ​ത്തെ രാ​ഷ്ട്രീ​യ ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.