ന്യൂഡൽഹി: കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാർലമെന്റിൽ എത്തിയ അദ്ദേഹത്തിന് ചെറിയ തലകറക്കം നേരിട്ടതിനെ തുടർന്നാണ് ഡൽഹിയിലെ ആർഎംഎൽ ആശുപതിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം ഫ്രാൻസിസ് ജോർജ് ഇപ്പോൾ നിരീക്ഷണത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യവനാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്ടർമാർ ദീപകയോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കോട്ടയം ജില്ലയിലെ പുതുയുഗ യാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. തുടർന്ന് രാവിലെ പാർലമെന്റിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശാരീരിക അസ്വാസ്ഥ്യം നേരിട്ടത്ത്.
ഫ്രാൻസിസ് ജോർജ് എംപിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു



