മും​​ബൈ: വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലേ​​ക്ക് ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു മാ​​സം വി​​ല്പ​​ന​​ക്കാ​​രാ​​യ എ​​ഫ്പി​​ഐ​​ക​​ൾ ഫെ​​ബ്രു​​വ​​രി​​യി​​ൽ വാ​​ങ്ങ​​ലു​​കാ​​രാ​​യി തി​​രി​​ച്ചെ​​ത്തി.

നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റീ​​സ് ഡി​​പ്പോ​​സി​​റ്റ​​റി ലി​​മി​​റ്റ​​ഡ് (എ​​ൻ​​എ​​സ്ഡി​​എ​​ൽ) ക​​ണ​​ക്കു​​പ്ര​​കാ​​രം ഫെ​​ബ്രു​​വ​​രി​​യി​​ൽ എ​​ഫ്പി​​ഐ​​ക​​ൾ 22,615 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി.

ക​​ഴി​​ഞ്ഞ പ​​തി​​നാ​​റ് മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​മാ​​സ നി​​ക്ഷേ​​പ​​മാ​​ണ് ഫെ​​ബ്രു​​വ​​രി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നു മു​​ന്പ് 2024 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ 57,724 കോ​​ടി രൂ​​പ​​യു​​ടേ​​താ​​യി​​രു​​ന്നു.

ജ​​നു​​വ​​രി​​യി​​ൽ 35,962 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് എ​​ഫ്പി​​ഐ​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​ത്. 2025 ഡി​​സം​​ബ​​റി​​ലെ 22,611 കോ​​ടി രൂ​​പ​​യു​​ടെ​​യും ന​​വം​​ബ​​റി​​ൽ 3,765 കോ​​ടി രൂ​​പ​​യു​​ടെ​​യും പി​​ൻ​​വ​​ലി​​ക്ക​​ലി​​നു​​ശേ​​ഷ​​മാ​​ണ് ഫെ​​ബ്രു​​വ​​രി​​യി​​ലെ നി​​ക്ഷേ​​പം ഉ​​ണ്ടാ​​യ​​തെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​ന്നു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഫെ​​ബ്രു​​വ​​രി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. സെ​​ൻ​​സെ​​ക്സ് ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ഇ​​ടി​​യു​​ക​​യും നി​​ഫ്റ്റി 0.5 ശ​​ത​​മാ​​നം താ​​ഴു​​ക​​യും ചെ​​യ്തു.

ഐ​​ടി മേ​​ഖ​​ല​​ക​​ളി​​ലു​​ണ്ടാ​​യ ത​​ള​​ർ​​ച്ച​​യും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​മാ​​ണ് ഫെ​​ബ്രു​​വ​​രി​​യി​​ൽ ഓ​​ഹ​​രി​​വി​​പ​​ണി​​യെ ത​​ള​​ർ​​ത്തി​​യ​​ത്.

കോ​​ർ​​പ​​റേ​​റ്റ് വ​​രു​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​മാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ​​ക്ക് വീ​​ണ്ടും താ​​ത്പ​​ര്യ​​മു​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​മെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു.